സ്ത്രീകള്‍ അങ്ങനെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കേണ്ട എന്നായിരുന്നു സൈബര്‍ ആങ്ങളമാരുടെ അഭിപ്രായം. മോഡേണ്‍ വേഷത്തിലുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ നടി അനശ്വര രാജന്‍ ഇത്തരം സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന് കട്ട സപ്പോര്‍ട്ടുമായി മലയാളി നായികമാര്‍ ഒന്നടങ്കം എത്തിയതോടെ ഈ ആങ്ങളമാര്‍ ഒന്നടങ്കം വായടച്ചു ഒരു ഭാഗത്തേക്ക് ഒതുങ്ങി.
സംഭവത്തിന് പിന്നാലെ നടി അനശ്വര നിരവധി തവണയാണ് തന്റെ അഭിപ്രായം അറിയിച്ചത്. തനിക്ക് ഏത് വേഷവും ധരിക്കാനുള്ള അവകാശമുണ്ടെന്ന് താരം ഇപ്പോഴും പറയുന്നു. ‘ഞാന്‍ എന്തുചെയ്യുന്നുവെന്ന് ആലോചിച്ചു നിങ്ങള്‍ വിഷമിക്കേണ്ട. ഞാന്‍ ചെയ്യുന്നതിനെക്കുറിച്ചാലോചിച്ചു നിങ്ങള്‍ വിഷമിക്കുന്നതെന്തിനാണെന്ന് ആലോചിച്ചു വിഷമിക്കൂ’, നടി അനശ്വര രാജന്‍ മുമ്പ് സമൂഹമാധ്യമത്തില്‍ കുറിച്ച വരികളാണിത്.
‘പിറന്നാളിനു ചേച്ചി തന്ന സമ്മാനമായിരുന്നു ആ വസ്ത്രം. അതെനിക്കു ചേരുന്നുണ്ടെന്നു തോന്നിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ തോന്നി. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്തു കൂട്ടുകാരിയാണ് എന്നോട് സൈബര്‍ ആക്രമണത്തെക്കുറിച്ചു പറഞ്ഞത്’ അനശ്വര പറഞ്ഞു
‘അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വ്യക്തിഹത്യ നടത്താനോ റേപ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാനോ പാടില്ലല്ലോ. അവരുടെ മാനസികപ്രശ്‌നമായിട്ടേ എനിക്കു തോന്നിയുള്ളൂ. ആണ്‍കുട്ടി കരഞ്ഞാല്‍ അയ്യേ, ഇവനെന്താ പെണ്‍കുട്ടിയെപ്പോലെ എന്നു ചോദിക്കുന്നിടത്തുനിന്നു തുടങ്ങുന്നുണ്ട് പെണ്ണിനോടുള്ള വേര്‍തിരിവ്.’ എന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.
വീട്ടുകാരും സുഹൃത്തുക്കളും നന്നായി പിന്തുണച്ചു. നിനക്കിഷ്ടമുള്ള വസ്ത്രം ധരിച്ചോളൂ, ഞങ്ങള്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്കു വേണ്ടെന്നായിരുന്നു അച്ഛന്റെ പ്രതികരണം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെപ്പേര്‍ വിളിച്ചിരുന്നു. അപ്പോള്‍ സന്തോഷം തോന്നി. എനിക്കെന്നല്ല, നാളെ ഒരാള്‍ക്കും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വരരുത് എന്നും അനശ്വര വ്യക്തമാക്കി.
നടി അനശ്വര രാജനു നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളുടെ പ്രതികരണമായി ‘യെസ് വി ഹാവ് ലെഗ്‌സ്’ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. നിരവധി നായികമാരാണ് കാലുകാണുന്ന വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.
Discussion about this post