വനിതാ മാഗസിന്റെ ലേഖികക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ വിശദീകരണവുമായി നടന്‍ റോഷന്‍ മാത്യു രംഗത്ത്. അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല എന്നുമാണ് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണെന്നും അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നുവെന്നും റോഷന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് വനിത പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വന്നതെന്ന് പറഞ്ഞ് നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇവരുടെ അഭിമുഖം നടത്തിയ ലേഖികക്കെതിരെ സൈബര്‍ അറ്റാക്ക് നടന്നിരുന്നു.
റോഷന്‍ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല.
ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു.