എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീത ലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് കറുത്ത ദിനമെന്നാണ് സംഗീത ലോകം ഒരേ സ്വരത്തില്‍ പറയുന്നു. പ്രിയഗായകന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കിയായിരുന്നു എസ്പിബിയുടെ വിടപറയല്‍. ഇപ്പോള്‍ എസ്പിബിയുടെ അവസാന ഫേസ്ബുക്ക് ലൈവ് വീഡിയോ ആണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു അദ്ദേഹം. എല്ലാ പുതിയ വിശേഷങ്ങളും ആരാധകരോട് പങ്കുവച്ചിരുന്ന എസ്പിബി തനിക്ക് കൊവിഡ് പോസിറ്റീവായപ്പോള്‍ അത് പറയാനും അദ്ദേഹം ലൈവ് വീഡിയോയില്‍ എത്തിയിരുന്നു. ആ വീഡിയോ ആണ് ഇപ്പോള്‍ നോവായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
തനിക്ക് കൊവിഡ് പോസിറ്റിവാണെന്നും എന്നാല്‍ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ചെറിയ പനിയും ശ്വാസ തടസവും മാത്രമേയേള്ളൂവെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറയുന്നു. വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ഒരു തരത്തിലുമുള്ള പേടി വേണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാല്‍ പിന്നീട് അദ്ദേഹത്തിനെ കൊവിഡ് സാരമായി ബാധിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും എത്തിയതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി.
Discussion about this post