ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. സഹോദരി എസ്പി ഷൈലജ ഉള്‍പ്പടെ എസ്പിബിയുടെ അടുത്ത ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തിലാണ് നിലനിര്‍ത്തിയിരിക്കുന്നത്. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്.
എംജിഎം ആശുപത്രി പരിസത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ഇന്നലെയാണ് ചെന്നൈയിലെ എംജിഎം ഹെല്‍ത്കെയര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
കൊവിഡ് ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം കൊവിഡ് മുക്തി നേടിയിരുന്നു. എന്നാല്‍ ശ്വാസ കോശ സംബന്ധമായ അസുഖം ഉള്ളതിനാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് ആരോഗ്യ വീണ്ടെടുത്തുവെങ്കിലും ഇന്നലെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
Discussion about this post