സോഷ്യല്‍മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും സന്തോഷങ്ങളും മറ്റും പങ്കുവെയ്ക്കുകയും സജീവമായി ഇടപെടുകയും ചെയ്യുന്ന താരമാണ് നടി ഭാവന. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം നല്‍കിയത് തന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്. തന്റെ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഭാവനയുടെ അച്ഛന് ജീവിതത്തില്‍ നിന്നും വിട്ടുപോയിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസമായിരുന്നു അത്. ‘എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന് എന്ന് വിളിക്കുന്നു. അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നായിരുന്നു ഭാവന കുറിച്ചത്.
2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന് ബാലചന്ദ്രന് വിടവാങ്ങിയത്. 59 വയസുമാത്രമായിരുന്നു മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്ന് ഭാവന പറഞ്ഞിരുന്നു.
Discussion about this post