വീട്ടിലെ ജൈവ കൃഷിയിടത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇതൊക്കെ തന്നെയാണ് വളരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തി വഴികാട്ടേണ്ടതെന്നാണ് പലരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്യുന്നത്. ‘കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാന്‍ ഇറങ്ങിയതാ’ എന്ന ലൂസിഫറിലെ ഹിറ്റ് ഡയലോഗ് ഏറ്റുപിടിച്ച് ചിത്രത്തെ ഏറ്റെടുത്തവും കുറവല്ല.
Organic Farming @Home
Mohanlal यांनी वर पोस्ट केले गुरुवार, २४ सप्टेंबर, २०२०
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. കൊവിഡ്-19-ന്റെ സാഹചര്യത്തില്‍ കേരളത്തില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ‘ദൃശ്യം 2’ നിര്‍മിക്കുന്നത്.
Discussion about this post