മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ ഹീറ്റ് ചിത്രം ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. ചിത്രത്തിന്റെ നിര്‍മ്മാതാവായ അരുണ്‍ നാരായണ്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. മമ്മൂട്ടിയും നയന്‍താരയും മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക താരദമ്പതികള്‍ ആയിരിക്കുമെന്നാണ് അരുണ്‍ സൂചിപ്പിച്ചത്.
റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ നീരജ് പാണ്ഡെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. താരങ്ങളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
എകെ സാജന്റെ സംവിധാനത്തില്‍ 2016ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘പുതിയ നിയമം’. ചിത്രത്തില്‍ അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ ഭാര്യ വാസുകി അയ്യര്‍ എന്ന കഥാപാത്രത്തെ ആണ് നയന്‍താര അവതരിപ്പിച്ചത്. ഷീലു എബ്രഹാം, എസ്എന്‍ സ്വാമി, രചന നാരായണന്‍കുട്ടി, റോഷന്‍ മാത്യു, അജു വര്‍ഗീസ്, പ്രദീപ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post