ചെന്നൈ: ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി റിപ്പോര്‍ട്ട്. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് അദ്ദേഹമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്. ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിലെ എംജിഎം ഹെല്ത്കെയര് ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യം.
കൊവിഡ് ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം കൊവിഡ് മുക്തി നേടിയിരുന്നു. എന്നാല്‍ ശ്വാസ കോശ സംബന്ധമായ അസുഖം ഉള്ളതിനാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
Discussion about this post