കൊച്ചി; സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചാലഞ്ചുകളുടെ കാലമാണ്. ചിരി ചലഞ്ച്, കപ്പിള്‍ ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങി എല്ലാം തരംഗമായി മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇത്തരം ചാലഞ്ചുകളില്‍ ഭാഗമാകുന്നത് ശരിക്കും സുരക്ഷിതമാണോ എന്നതിലുള്ള ആശങ്ക പങ്കുവെയ്ക്കുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.
സനൂപ് എംഎസ് എന്നയാളുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷാന്‍ ആശങ്കയറിയിച്ചത്. ഇത്തരം ചാലഞ്ചുകളില്‍ പങ്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പലപ്പോഴും ദുരുപയോഗപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ഷാന്‍ പറയുന്നു.
കുറിപ്പ് വായിക്കാം
മൊബൈല്‍ ലോക്ക് / ഓഫ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പോലും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ തങ്ങളുടെ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാല്‍ ചിരി ചാലഞ്ച് ,കപ്പിള്‍ ചാലഞ്ച് എന്നിവ പോലുള്ളവ സോഷ്യല്‍ മീഡിയയില്‍ ട്രന്റ് ആവുമ്പോള്‍ ((ആരാണ് ഈ മത്സരം നടത്തുന്നതെന്ന് സത്യസന്ധമായി എനിക്കറിയില്ല) സ്വന്തം കുടുംബത്തിന്റെ ചിത്രങ്ങള്‍ പരസ്യമായി പോസ്റ്റ് ചെയ്യുന്നതില്‍ ആര്‍ക്കും ഒരു പേടിയും ഇല്ല.
എല്ലാം അപകടമാണെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ അപകടമാണ് നിങ്ങള്‍ ഈ ചെയ്യുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ക്കറിയാമോ? പബ്ലിക് ആയി നിങ്ങള്‍ എന്തെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അത് ലോകത്തിന്റെ ഏത് കോണില്‍ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും ആ ഫോട്ടോ കാണാന്‍ സാധിക്കും.
വലിയ ഹാക്കിങ്ങ് സ്‌കില്‍ ഒന്നും അതിന് ആവശ്യമില്ല. വെറും കോപ്പി പോസ്റ്റ് മാത്രം അറിഞ്ഞാല്‍ മാത്രം മതി. നിങ്ങള് സമൂഹമാധ്യമത്തില് പങ്ക് വെയ്ക്കുന്ന പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാള്‍ ഇത്തരത്തില്‍ എടുത്ത് ഒരു ഡേറ്റിംഗ് അല്ലേങ്കില്‍ അഡല്‍ട്ട് ആപിന്റെ വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയാല്‍ എങ്ങനെയിരിക്കും? അതെ, നിങ്ങളുടെ പങ്കാളി തീര്‍ച്ചയായും അവരുടെ വെബ്‌സൈറ്റിലും ട്രെന്‍ഡുചെയ്യും.
അത്തരം നിരവധി കേസുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിവും ധാരണയും ഇല്ലേങ്കില്‍ ദയവായി ഇക്കാര്യങ്ങളില്‍ അപ്‌ഡേറ്റഡ് ആവാന്‍ ശ്രമിക്കു. എങ്ങനെ നമ്മുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും?
നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഇത്തരം ചാലഞ്ചുകളില്‍ ദയവായി പങ്കെടുക്കരുത്. നിങ്ങളുടെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയ വ്യക്തിപരമായ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റ് പരിശോധിച്ചതിന് ശേഷം പരിചയമില്ലാത്ത പ്രൊഫൈലുകളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക. സുഹൃത്തുക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തില്‍ നിങ്ങളുടെ പോസ്റ്റുകള്‍ പങ്കുവെയ്ക്കുക.
നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊതുവായി എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിന് അത് എല്ലാവരുമായി പങ്കുവെയ്ക്കപ്പെടേണ്ടത് തന്നെയാണോയെന്ന് ചിന്തിക്കുക,കാരണം, ഇന്റര്‍നെറ്റില് ഒന്നും സ്വകാര്യമല്ല, അത് എനിക്ക് നന്നായി അറിയാം’
Discussion about this post