ജീന്‍സിലെ പച്ച കളര്‍ കണ്ടിട്ട് കറപിടിച്ചതാണെന്ന് വിചാരിക്കേണ്ട, ഇതാണ് ഇപ്പോഴത്തെ ഫാഷന്‍. ഇടയ്ക്കിടെ ഫാഷന്‍ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗൂച്ചി അവതരിപ്പിച്ച ഏറ്റവും പുതിയ ഫാഷനാണ് ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീന്‍സ്.
ഈ വര്‍ഷത്തെ വിന്റര്‍ കളക്ഷന്റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീന്‍സ് ഗൂച്ചി അവതരിപ്പിച്ചത്. കാല്‍മുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓര്‍ഗാനിക് കോട്ടന്‍ കൊണ്ടുള്ള ഈ ജീന്‍സ് വൈഡ് ലെഗ് സ്‌റ്റൈലിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
1,200 ഡോളറാണ് ഈ ജീന്‍സിന്റെ വില. അതായത് ഏകദേശം 88,290 ഇന്ത്യന്‍ രൂപ. പുതിയ ഫാഷനിലുള്ള ജീന്‍സ് കണ്ട് ആദ്യം ജനങ്ങള്‍ അമ്പരന്നുവെങ്കിലും ഇതിന് ആരാധകര്‍ കൂടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ പോക്കറ്റുകളും കറയും വിലകൂടിയ ഈ മോഡലില്‍ ഉണ്ടാകും. 2019 ല്‍ ‘ചെളി പിടിച്ച’ ഡിസൈനിലുള്ള ഷൂസ് ആയിരുന്നു ഗൂച്ചി അവതരിപ്പിച്ചത്. 60,000 രൂപയായിരുന്നു അതിന്റെ വില. ആ ഷൂസും ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് കറപിടിച്ച ജീന്‍സ് അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്.