നിരൂപക പ്രശംസക്കൊപ്പം ബോക്‌സോഫീസിലും വിജയം നേടിയ മലയാള ചിത്രം ‘ജോസഫി’ന്റെ തമിഴ് റീമേക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘വിചിത്തിരന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. എം പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലൊരുക്കുന്നത്.
മലയാളത്തില്‍ ജോജു ജോര്‍ജ്ജ് അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് നടന്‍ ആര്‍കെ സുരേഷാണ്. ചിത്രത്തിനായി ഫിറ്റ്‌നസില്‍ വളരെ കഠിനാധ്വാനം ചെയ്ത അദ്ദേഹം ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി 22 കിലോ ഭാരം കുറച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ജോജു ജോര്‍ജ്ജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ജോസഫിലേത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും താരത്തെ തേടിയെത്തിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ജോസഫിന് ലഭിച്ചു.
Here’s the first look of @bstudios_offl Dir #Bala sir presents #Vichithiran
Wishing @studio9_suresh brother the best & Dir #MPadmaKumar @gvprakash @shark9pictures @yugabhaarathi @shamna_kasim #Madhushalini #VetriVelMahendran #SatishSuriya & entire team a huge success
pic.twitter.com/RftCeO1Jf7
— Sivakarthikeyan (@Siva_Kartikeyan) September 23, 2020
Discussion about this post