കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ സന്തോഷം പങ്കിട്ട് നടി ആശ ശരത്. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം പങ്കിട്ടത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ല്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് താരം കൊവിഡ് പരിശോധന നടത്തിയത്.
‘ ദൃശ്യം 2 മൊത്തുള്ള യാത്ര തുടങ്ങാനായി കൊവിഡ് നെഗറ്റീവ് റിസള്‍ട്ടുമായി ഞങ്ങള്‍. ഐജി ഗീത പ്രഭാകര്‍ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രവും വേണം.’ -ആശ ശരത് കുറിച്ചു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി 2015 ല്‍ പുറത്തിറങ്ങിയ ദൃശ്യം. ഇന്നും പ്രേക്ഷക മനസില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രം കൂടിയായിരുന്നു ദൃശ്യം. ചിത്രത്തില്‍ ഐജി ഗീതാ പ്രഭാകര്‍ എന്ന പോലീസ് ഉദ്യേഗസ്ഥയായാണ് ആശ ശരത് വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.
Finally , here we are!!!! With the official Covid negative reports to start our most awaited journey in Drishyam 2…I…
Asha sharath यांनी वर पोस्ट केले मंगळवार, २२ सप्टेंबर, २०२०
Discussion about this post