നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരമായ ഭാമ കൂറുമാറിയത് ഏറെ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു. രേവതി, റിമാ കല്ലിങ്കല്‍, ആഷിഖ് അബു ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. യൂദാസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മാധവന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രമെന്നായിരുന്നു യൂദാസിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് മാധവന്‍ ട്വീറ്റ് ചെയ്തത്. യേശുവിന്റെ ശിഷ്യന്മാരിലൊരാളായ യൂദാസ് മുപ്പത് വെള്ളിക്കാശിനാണ് ഗുരുവിനെ ഒറ്റിക്കൊടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാധവന്‍ യൂദാസിന്റെ ഫോട്ടോ പങ്കുവച്ചത്.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം. pic.twitter.com/uRmRG8SpGm
— N.S. Madhavan (@NSMlive) September 18, 2020
നടിയുടെ വിശ്വസ്തയായിരുന്ന ഭാമ കൂറുമാറിയത് മനസ്സിലാക്കാന്‍ കഴിയില്ലെന്നായിരുന്നു രേവതിയുടെ പ്രതികരണം. നാണക്കേടാണിതെന്ന് റിമയും പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ നേരത്തെ കൂറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ധിഖും ഭാമയും കൂറുമാറിയത്. സിദ്ധിഖിന്റെ കാര്യത്തില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമ കൂറുമാറിയത് സങ്കടകരമായി എന്നുമായിരുന്നു നടി രേവതിയുടെ പ്രതികരണം.
രമ്യ നമ്പീശന്‍, സയനോര തുടങ്ങിയവരും നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. സഹപ്രവര്‍ത്തകയോട് എങ്ങനെയാണ് വഞ്ചന നടത്താന്‍ കഴിയുന്നതെന്നാണ് രമ്യ നമ്പീശന്‍ ചോദിച്ചു.ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്റിങ് ആയിരിക്കുകയാണ്.