മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയകഥ പറഞ്ഞ ‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ഈ ചിത്രം പാതിഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നാണ് സംവിധായകന് ആര്‍എസ് വിമല്‍ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
‘അഞ്ച് വര്‍ഷങ്ങള്‍.എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു.ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്ക്കും നന്ദി’ എന്നാണ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ചിത്രത്തില്‍ മൊയ്തീന് ആയി പൃഥ്വിരാജും കാഞ്ചനമാലയായി പാര്‍വതിയുമാണ് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും നേടിയ ചിത്രം കൂടിയായിരുന്നു ‘എന്ന് നിന്റെ മൊയ്തീന്’. ടൊവിനോ തോമസ്, ബാല, സായ്കുമാര്, ലെന, സുരഭി ലക്ഷ്മി, സുധീര്‍ കരമന, സുധീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post