താന്‍ ഇപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്‍ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണ്‍. കാവേരിയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘അതെ, അവള് എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള് കാരണമായി പറഞ്ഞത്.’-സൂര്യ കിരണ്‍ പറയുന്നു.
വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം.
നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു.
നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ് 4-ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്.
Discussion about this post