നടന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും മക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രാര്‍ത്ഥന കുടുംബവും സുഹൃത്തുക്കളുമെല്ലാമൊത്തുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം വിമര്‍ശനം നേരിട്ടിരിക്കുകയാണ്. പ്രാര്‍ത്ഥനയ്ക്ക് നേരെയും സദാചാര ആക്രമണമുണ്ടായിരിക്കുകയാണ്. വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു ചിത്രത്തിന് താഴെ ഉയര്‍ന്ന വിമര്‍ശനം.
ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ കമന്റുകള്‍ക്ക് കണ്ട് മിണ്ടാതിരിക്കാതെ ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയും. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്കിയത്.
ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്. എന്തായാലും താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നതിന് തെളിവാണ് പ്രാര്‍ത്ഥനയുടെ നേരെ വരുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്.. കുട്ടികളെ പോലും വെറുതെ വിടാത്ത സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്നാണ് താരങ്ങളും ആവശ്യപ്പെടുന്നത്.
Discussion about this post