‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം നിങ്ങള്‍ക്ക് മനസിലാവില്ല, അതേ കാര്യം നിങ്ങള്‍ അനുഭവിക്കുന്നതുവരെ’ മലയാളി പ്രേക്ഷക പ്രിയങ്കരി ഭാവനയുടെ വാക്കുകളാണ് ഇത്. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ നിലപാട് കുറിച്ചത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മറ്റൊരാള്‍ക്ക് വരുത്തിവച്ച നഷ്ടം എന്തെന്ന് മനസിലാകണമെങ്കില്‍ അത് സ്വയം അനുഭവിക്കണമെന്ന് എഴുതിയിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ആണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്.
‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം നിങ്ങള്‍ക്ക് മനസിലാവില്ല, അതേ കാര്യം നിങ്ങള്‍ അനുഭവിക്കുന്നതുവരെ. അതിനാണ് ഞാന്‍ ഇവിടെയുള്ളത്- കര്‍മ്മ’, എന്നാണ് ഭാവന പങ്കുവച്ചിരിക്കുന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. സിനിമാരംഗത്തെ ഭാവനയുടെ സുഹൃത്തുക്കളായ സയനോര ഫിലിപ്പ്, മൃദുല മുരളി തുടങ്ങിയവര്‍ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.
വിവാഹശേഷം ഭര്‍ത്താവ് നവീനോടൊപ്പം ബംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്. ഒപ്പം കന്നഡ സിനിമ രംഗത്ത് താരം സജീവമായി നില്‍ക്കുകയാണ്.
Discussion about this post