ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി അക്ഷയ് കുമാര്‍-രാഘവ ലോറന്‍സ് ചിത്രം ‘ലക്ഷ്മി ബോംബ്’; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ബോളിവുഡില്‍ മറ്റൊരു ചിത്രം കൂടി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു. അക്ഷയ് കുമാര്‍ – രാഘവ ലോറന്‍സ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘ലക്ഷ്മി ബോംബ്’ ആണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ദീപാവലി വെടിക്കെട്ടായി നവംബര്‍ 9 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വീഡിയോയും പുറത്തു വിട്ടിരുന്നു. തമിഴില്‍ രാഘവ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ്’. രാഘവ ലോറന്‍സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത് . കിയാരാ അദ്വാനിയാണ് നായിക. തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ചന്ദാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version