ഇറക്കം കുറഞ്ഞ ഷോർട്സ് ധരിച്ചുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് നടി അനശ്വര രാജനെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരങ്ങളെ വിടാതെ സോഷ്യൽമീഡിയ. അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയ നടിമാരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലും സൈബർ ആക്രമണം തുടർന്നിരുന്നു.
അനശ്വരയെ പിന്തുണച്ച് വീ ഹാവ് ലെഗ്സ് കാംപെയിന്റെ ഭാഗമായി നടി അന്ന ബെന്നും ചിത്രം പങ്കുവെച്ചിരുന്നു. അന്ന ബെന്നിനെതിരെ രംഗത്തെത്തിയ സൈബർ സദാചാര ആങ്ങളയ്ക്ക് നടി തന്നെ മറുപടി നൽകിയിരിക്കുകയാണ്.
‘ലെഗ് പീസ് ഇല്ലേ’ എന്നായിരുന്നു ഒരാളുടെ ചോദ്യം ചോദിച്ചത്. ഇതിന് മറുപടിയായി ഹാൻഡ് പീസ് മതിയോ എന്നാണ് അന്ന തിരിച്ചടിച്ചത്. മറുപടി സോഷ്യൽമീഡിയയും ഏറ്റെടുത്തതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.
Discussion about this post