ബംഗളൂരു: ആത്മവിശ്വാസവും പുഞ്ചിരിയും കെട്ടിടങ്ങി സെല്ലില്‍ കരഞ്ഞു തളര്‍ന്ന് നടി രാഗിണി ദ്വിവേദി. നിലവില്‍ താരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ക്വാറന്റൈന് സെല്ലിലാണ് രാഗിണിയെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് രാഗിണി വല്ലാതെ കരഞ്ഞു തളര്‍ന്നുവെന്നും അവര്‍ വല്ലാത്ത വിഷമത്തിലാണെന്നും ജയിലില്‍ അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ മാധ്യമത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്.
ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് രാഗിണി മുഖത്ത് വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു. പുഞ്ചിരിയോടെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് രാഗിണി പോലീസ് ജീപ്പില്‍ കയറിയത്. എന്നാല്‍ ഈ ആവേശവും പുഞ്ചിരിയുമാണ് ഇപ്പോള്‍ കെട്ടടങ്ങിയിരിക്കുന്നത്. മല്ലേശ്വരത്തെ കെസി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മൂത്രസാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയത് വലിയ വിവാദമായിരുന്നു. ഇത് ഡോക്ടര്‍മാര്‍ കൈയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.
രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നട ചലച്ചിത്ര മേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ഗല്‍റാണിയെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post