ഫഹദ് ഫാസിലും സൗബിനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘ഇരുള്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ദര്‍ശന രാജേന്ദ്രന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടിക്കാനമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
‘സീ യു സൂണ്‍’ ആണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹേഷ് നാരായണന്‍ സംവിധാനം ചെയ്ത എക്സ്പിരിമെന്റല്‍ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വതി, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ‘മാലിക്’ ആണ് ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിലെ കഥാപാത്രത്തിനായി ഫഹദ് പതിനഞ്ച് കിലോ ഭാരം കുറച്ചിരുന്നു.