വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി ഗായിക അഭയ ഹിരണ്‍മയിയും. ‘എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ’ എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് അഭയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
താരത്തിന് പിന്തുണ നല്‍കാന്‍ സോഷ്യല്‍ മീഡിയയില്‍ #YESWEHAVELEGS എന്ന പേരില്‍ ക്യാംപയിന്‍ തന്നെ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ താരത്തിന് പിന്തുണയുമായി റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍, അന്ന ബെന്‍, നസ്രിയ തുടങ്ങിയ താരങ്ങളും രംഗത്ത് എത്തിയിരുന്നു.
അതേസമയം സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അനശ്വര രാജനും രംഗത്ത് എത്തിയിരുന്നു. കമന്റുകള്‍ കണ്ട അച്ഛന്‍ പറഞ്ഞത്, അടുത്ത തവണ കുറച്ചുകൂടി ഇറക്കം കുറഞ്ഞ ഡ്രസ് വാങ്ങി തരാമെന്നാണ് താരം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post