എല്ലാ ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്കും വേണ്ടി, ‘എന്റെയും കൂടെ 2 കാലു കിടക്കട്ടെ’; അനശ്വരയ്ക്ക് പിന്തുണയുമായി ഗായിക അഭയ ഹിരണ്‍മയും

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം നേരിടേണ്ടി വന്ന നടി അനശ്വര രാജന് പൂര്‍ണപിന്തുണ അറിയിച്ച് നിരവധി മലയാളി നായികമാരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ അനശ്വര രാജന് പിന്തുണച്ച് എത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയും.

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലൂടെയും കുറിപ്പിലൂടെയുമാണ് അഭയ ഹിരണ്‍മയിയുടെ പ്രതികരണം. കാലുകള്‍ കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു ഗായികയുടെ ഫോട്ടോ. എല്ലാ ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ് എന്നും അഭയ സൂചിപ്പിച്ചു.

കാല്‍ കാണാന്‍ പാകത്തിനുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലാണ് അനശ്വരയ്ക്കു നേരെ സമൂഹമാധ്യമ സദാചാരക്കാര്‍ വിമര്‍ശനവും അശ്ലീല കമന്റുകളും പടച്ചുവിട്ടത്. അനശ്വരയോട് ഐക്യദാര്‍ഢ്യപ്പെട്ട് പ്രഖ്യാപിച്ച് കാലു കാണുന്ന തരത്തിലുള്ള മിനി ഫ്രോക്ക് ആണ് അഭയ ഹിരണ്‍മയി ധരിച്ചത്. ‘എന്റെയും കൂടെ 2 കാലു കിടക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

അഭയയുടെ പോസ്റ്റിനു പിന്നാലെ പിന്തുണയറിയിച്ച് നടി റിമ കല്ലിങ്കല്‍, ഗായകരായ സിത്താര കൃഷ്ണകുമാര്‍, രഞ്ജിനി ജോസ് എന്നിവരും രംഗത്തെത്തി. അനശ്വരയ്ക്കു പരിപൂര്‍ണ പിന്തുണയറിയിച്ച് സ്വിം സ്യൂട്ടില്‍ നടന്നു വരുന്ന ചിത്രം ഇന്നലെ റിമ പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version