കഴിഞ്ഞദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു വാസു അണ്ണന്റെ ഫാമിലി എന്ന തരത്തിലുള്ള ട്രോളുകള്‍. നടന്‍ സായിക്കുമാറും നടി മന്യയുമാണ് ട്രോളുകളില്‍ നിറയുന്നത്. ഈ ട്രോളുകളെ പിന്തുണയ്ക്കുന്ന രീതിയില്‍ മന്യ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിരുന്നു.
ഈ സംഭവത്തില്‍ മന്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇത്രയും അഭിനയസമ്പത്തുള്ള താങ്കള്‍ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണെന്നും രേവതി പറയുന്നു.
ദിലീപ് ഇരട്ടവേഷത്തില്‍ എത്തിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രവും നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും തമ്മിലുള്ള വിവാഹമായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ട്രോളുകളില്‍ നിറഞ്ഞത്.
മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. വ്യാപകമായി ഇത് വൈറലായതോടെ ട്രോളുകളില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. ട്രോളിനെ തമാശരൂപത്തില്‍ പിന്തുണച്ചായിരുന്നു നടിയുടെ പ്രതികരണം.
എന്നാല്‍ സിനിമയിലെ അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ട്രോള്‍രൂപത്തില്‍ ആഘോഷിക്കുന്നതിനെതിരെ പലരും വിമര്‍ശനവുമായി എത്തി. ഇതിന് പിന്നാലെയാണ് മന്യക്കെതിരെ രേവതി സമ്പത്തും ശബ്ദമുയര്‍ത്തിയത്.
Discussion about this post