സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി സുസ്മിത സെന്‍. കാമുകന് റോഹ്മാനും മക്കളായ റെനിക്കും അലിഷയ്ക്കുമൊപ്പമുള്ള വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ആളുകളെ എപ്പോഴും സന്തോഷിപ്പിക്കുന്നവരാകാന് ശ്രമിക്കേണ്ടതില്ലെന്നും ഇഷ്ടമുള്ളവരാണെങ്കില്പ്പോലും അവര്‍ ചെയ്യുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടാമെന്നും ഒരാളോട് വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ അതിന് അര്‍ഥം അയാളെ വെറുക്കുക എന്നല്ലെന്നും സുസ്മിത പോസ്റ്റില്‍ പറയുന്നു.
‘നമ്മുടെ സംസ്കാരം രണ്ട് വലിയ നുണകളാല്‍ സ്വീകരിപ്പെട്ടതാണ്. ആദ്യത്തേത്, നിങ്ങള്‍ ആരെങ്കിലുമായി വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ നിങ്ങള്‍ തീര്‍ച്ചയായും അയാളെ വെറുത്തിരിക്കണം എന്നതാണ്. രണ്ടാമത്തേത്, ഒരാളെ സ്നേഹിക്കുക എന്നാല്‍ അവര്‍ വിശ്വസിക്കുന്നതും ചെയ്യുന്നതുമെല്ലാം അംഗീകരിക്കുക എന്നതാണ്. രണ്ടും അസംബന്ധമാണ്. അനുകമ്പരാവാന് നിങ്ങളുടെ ബോധ്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടതില്ല’ എന്നാണ് സുസ്മിതയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
Discussion about this post