വീണ്ടും ദീപിക-ഷാരൂഖ് ജോഡി ഒന്നിക്കുന്നു. തമിഴ് യുവ സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന സങ്കി എന്ന ചിത്രത്തിലാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം തീരുമാനിച്ചിരുന്ന സിനിമയുടെ ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. എങ്കിലും അടുത്ത വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൂപ്പര്‍ ഹിറ്റ് സിനിമകളായ ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്‌സ്പ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ദീപിക-ഷാരൂഖ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ചിത്രം വാണിജ്യ ചേരുവകളുള്ള കംപ്ലീറ്റ് എന്റര്‍ടെയിനറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദി-തമിഴ് ഭാഷകളില്‍ ദ്വിഭാഷ ചിത്രമായാവും സങ്കി പുറത്തിറങ്ങുക.
Discussion about this post