ബോളിവുഡ് താരം കങ്കണയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ‘മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ജാന്‍സി’ എന്ന ഒരു ചിത്രത്തില്‍ അഭിനയിച്ചതിനെ ബന്ധപ്പെടുത്തിയുള്ള ട്രോളാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു സിനിമ കങ്കണയെ സ്വയം ‘റാണി ലക്ഷ്മി ഭായ്’ ആയെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കില്‍ ഇവരൊക്കെയോ എന്ന ട്രോള്‍ വെറുതെ ചോദിക്കുകയാണ് എന്ന ഹാഷ്ടാഗോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പത്മാവതിയുടെ വേഷത്തിലുള്ള ദീപിക പദുക്കോണ്‍, അക്ബറിന്റെ വേഷത്തിലുള്ള ഹൃത്വിക് റോഷന്‍, അശോക ആയ ഷാരൂഖ് ഖാന്‍, ഭഗത് സിംഗ് ആയി വേഷമിട്ട അജയ് ദേവ്ഗണ്‍, മംഗല്‍ പാണ്ഡെയെ അവതരിപ്പിച്ച ആമിര്‍ ഖാന്‍, മോഡിയെ അവതരിപ്പിച്ച വിവേക് ഓബ്റോയ് എന്നിവരുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
#justasking pic.twitter.com/LlJynLM1xr
— Prakash Raj (@prakashraaj) September 12, 2020
















Discussion about this post