ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന നഗരം ബംഗളൂരുവാണെന്ന് സര്‍വേ ഫലം. 2019 -ലെ ‘ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ടാണ് ഇത് കണ്ടെത്തിയത്. സര്‍വേ പറയുന്നതനുസരിച്ച്, ഗവണ്‍മെന്റ്, ഇന്‍ഡസ്ട്രി, അക്കാദമിക് രംഗങ്ങള്‍ കൈകോര്‍ത്താണ് ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ബിരുദധാരികളായ യുവാക്കള്‍ ജോലി തേടാന്‍ തെരഞ്ഞെടുക്കുന്നതും ഈ നഗരം തന്നെയാണ്.
സ്ത്രീകള്‍ ഐടി, ആശുപത്രി, ട്രാവല്‍, ബാങ്കിങ്, സോഫ്റ്റ് വെയര്‍- ഹാര്‍ഡ് വെയര്‍ സംബന്ധിയായ ജോലികളാണ് നഗരത്തില്‍ തെരഞ്ഞെടുക്കുന്നത്. ഹൈദ്രബാദ്, മുംബൈ, പൂനെ തുടങ്ങിയവയാണ് അടുത്തതായി സ്ത്രീകള്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്ന നഗരങ്ങള്‍. വിവിധ കമ്പനികള്‍ നല്‍കുന്ന സുരക്ഷാസംവിധാനങ്ങളാണ് സ്ത്രീകള്‍ ഈ നഗരം തെരഞ്ഞെടുത്തിരിക്കുന്നതിന് പ്രധാനകാരണമെന്ന് പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍ എന്നിവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. വീബോക്‌സ് എന്ന ഓണ്‍ലൈന്‍ ടാലന്റ് അസസ്‌മെന്റ് ഫേം, പീപ്പിള്‍ സ്‌ട്രോങ് എന്ന എച്ച്.ആര്‍ സൊല്യൂഷന്‍ ടെക്‌നോളജി കമ്പനി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവ, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍, യുഎന്‍ഡിപി, എഐയുഎ എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്.
നല്ല ശമ്പളം, സുരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവയും സ്ത്രീകള്‍ ഇഷ്ട നഗരമായി ബംഗളൂരു തെരഞ്ഞെടുക്കുന്നതിന് കാരണമാകുന്നുണ്ട്.
സര്‍വേ ഫലം അനുസരിച്ച്, എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക്, ആര്‍ട്‌സ്, എം.ബി.എ പഠിച്ചവരേക്കാള്‍ ജോലി സാധ്യതയുണ്ടെന്നും പറയുന്നു. 57 ശതമാനമാണ് എന്‍ജിനീയറിങ്ങ് കഴിഞ്ഞവര്‍ക്ക് ജോലി കിട്ടിയത്. 36 ശതമാനം എം.ബി.എ കഴിഞ്ഞവരും, 35 ശതമാനം ആര്‍ട്‌സ് കഴിഞ്ഞവരും ജോലി ചെയ്യുന്നുവെന്നും സര്‍വേ ഫലം തെളിയിക്കുന്നു.
Discussion about this post