സ്വന്തം മരണവാര്‍ത്ത ട്വീറ്റ് ചെയ്ത് നടി മീര മിഥുന്. ട്വിറ്ററിലാണ് താരം സ്വന്തമായി ആദരാഞ്ജലി അര്‍പ്പിച്ചത്. ‘മീര മിഥുന് അന്തരിച്ചു, പോസ്റ്റ്മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍’ എന്നാണ് നടി കുറിച്ചത്. അതേസമയം, എന്താണ് ഇത്തരമൊരു ട്വീറ്റിന് പിന്നിലുള്ള ചേതോവികാരം എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
meera mitun passed away postmortem and investigation is started RIP
— Meera Mitun (@meera_mitun) September 11, 2020
ഇതും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താരത്തിന്റെ പുതിയ അടവാണെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. രൂക്ഷ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മീര. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.
Discussion about this post