പ്രിയദര്ശന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘അനാമിക’. ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ സംവിധായകന്റെ പേര് പ്രിയദര്ശന് നായര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് പ്രിയദര്ശന്. ഇത് സീ ഫൈവിന്റെ പിഴവ് ആണെന്നാണ്സ അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് വര്‍ക്കുകള്‍ കൈകാര്യം ചെയ്തത് സീ ഫൈവ് ടീമാണെന്നും അവര്‍ക്ക് നല്കിയ പാസ്പോര്‍ട്ടിലെ സോമന് നായര്‍ പ്രിയദര്ശന് എന്ന പേരാണ് ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ത്തതെന്നും പ്രിയദര്ശന് വ്യക്തമാക്കി.
എത്രയും പെട്ടെന്ന് ഇത് നീക്കാന്‍ സീ ഫൈവിനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും പ്രിയദര്ശന് പറഞ്ഞു. വിശ്വരൂപം എന്ന കമല്ഹാസന് ചിത്രത്തിലൂടെ ശ്രദ്ധേയമായ പൂജ കുമാറാണ് അനാമികയിലെ നായിക.
Discussion about this post