ദിലീപ് നായകനായ കുഞ്ഞിക്കൂനന് എന്ന സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച് നടി മന്യ രംഗത്ത്. കുഞ്ഞിക്കൂനനിലെ വില്ലന്‍ കഥാപാത്രം വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മന്യയുടെ പ്രതികരണം.
താന്‍ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികളുടെ ചിത്രം പങ്കുവെച്ച് മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞിക്കൂനന്, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. കുഞ്ഞിക്കൂനനില്‍ ദിലീപ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് പ്രസാദ് എന്ന കോളജ് വിദ്യാര്‍ത്ഥി ആയിരുന്നു.
പ്രസാദിന്റെ കാമുകിയുടെ വേഷമാണ് ചിത്രത്തില്‍ മന്യ അവതരിപ്പിച്ചത്. എന്നാല്‍, മന്യയുടെ പ്രിയ ലക്ഷ്മി എന്ന കഥാപാത്രത്തെ സായ് കുമാര്‍ അവതരിപ്പിച്ച ഗരുഡന് വാസു എന്ന ഗുണ്ട കൊലപ്പെടുത്തുകയാണ്. ഇതിനെയാണ് ഇരുവരും വിവാഹിതരായെന്ന മട്ടില്‍ ട്രോളന്മാര് പുനരവതരണം നടത്തി ട്രോളുന്നത്.
2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇരുവരും താമസിക്കുന്നത്. വക്കാലത്ത് നാരായണൻ കുട്ടി, രാക്ഷസരാജാവ്, അപരിചിതൻ, സ്വപ്നക്കൂട് എന്നിങ്ങനെ ഒട്ടേറെ മലയാള സിനിമകളിൽ മന്യ വേഷമിട്ടിട്ടുണ്ട്.
Discussion about this post