നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. സുഹൃത്തും സംവിധായകുമായ സാം ബോംബെയാണ് വരന്‍. വിവാഹചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ‘ഏഴ് ജന്മം നിന്നോടൊപ്പം ജീവിക്കാനായി കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജുലൈയില്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മാസ്‌ക് ധരിച്ച് ഇരുവരും ചുംബിക്കുന്ന ഫോട്ടോ കുറച്ചു നാളുകള്‍ മുമ്പ് പങ്കുവച്ചിരുന്നു.
Discussion about this post