മുംബൈ: ആയുർവേദ കാരണങ്ങളാൽ താൻ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. ബെയർ ഗ്രിൽസുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് അക്ഷയ് കുമാറിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ. ഡിസ്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡിലൂടെ ലോകപ്രശസ്തനായ വ്യക്തിയാണ് ബെയർ ഗ്രിൽസ്. അക്ഷയ് കുമാറിനൊപ്പമുള്ള ‘ഇൻ ടു ദ വൈൽഡ്’ എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ബെയർ ഗ്രിൽസ്.
ഇതിനിടെയാണ് ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു. ബന്ദിപ്പൂർ ടൈഗർ റിസർവ്വിലായിരുന്നു അക്ഷയ് കുമാറുമൊന്നിച്ചുള്ള എപ്പിസോഡ് ഷൂട്ട് ചെയ്തത്. ഈ അനുഭവങ്ങളോടൊപ്പം അക്ഷയ് കുമാറിന്റെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താൽപര്യങ്ങളെ കുറിച്ചും സംസാരിക്കവെയാണ് ഗ്രിൽസ് അക്ഷയ് അന്ന് ആന പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞത്.
ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയണമെന്ന് പറഞ്ഞ നടി ഹുമാ ഖുറേഷിയോടായിരുന്നു ‘ആയുർവേദ കാരണങ്ങളാൽ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആന പിണ്ടം ചായ ഒന്നുമല്ല’, എന്ന് അക്ഷയ് പറഞ്ഞത്.
Discussion about this post