ഔഷധ സസ്യങ്ങള്‍ക്ക് പേരു കേട്ട ഹൈദരാബാദിലെ പ്രശസ്തമായ ഖാജിപള്ളി അര്‍ബന്‍ ഫോറസ്റ്റ് ദത്തെടുത്ത് നടന്‍ പ്രഭാസ്. വനത്തിന്റെ സമഗ്രവികസനത്തിനായി രണ്ട് കോടി രൂപയും താരം സംഭാവന നല്‍കിയിട്ടുണ്ട്. ടിആര്‍എസ് രാജ്യസഭാ എംപി ജെ സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രീന്‍ ചലഞ്ചിന്റെ ഭാഗമായാണ് താരം വനം ദത്തെടുത്തിരിക്കുന്നത്.
പ്രഭാസും തെലങ്കാന വനം മന്ത്രി അലോല ഇന്ദ്ര കരണ്‍ റെഡ്ഡിയും ജെ സന്തോഷ് കുമാര്‍ എംപിയും ചേര്‍ന്ന് അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്കിന്റെ ശിലാസ്ഥാപനവും നടത്തി. പ്രഭാസിന്റെ പിതാവ് യുവിഎസ് രാജുവിന്റെ പേരിലായിരിക്കും ഈ പാര്‍ക്ക് അറിയപ്പെടുക.
വനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ആക്കി മാറ്റിയിരിക്കുന്നത്. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും. ഹൈദരാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് വനം. ആദ്യ ഘട്ടത്തില്‍ ഔഷധ സസ്യ കേന്ദ്രം നിര്‍മ്മിക്കുമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
Rebel Star #Prabhas adopted #Khajipalli Urban Forest Block near Dundigal as part of the #GreenindiaChallenge 🌱 initiated by @MPsantoshtrs.
He donated Rs 2 Cr and he would contribute more.
Urban Eco park to be named in the memory of Prabhas's father U.V.S Raju. pic.twitter.com/sWxf2sUCDN— Nikil Murukan (@onlynikil) September 7, 2020
Discussion about this post