‘പിണങ്ങല്ലേ, എന്താ മോളുടെ പേര്..’ മമ്മൂക്കയോട് മണ്ടൂല്ലെന്ന് വാശിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് മമ്മൂക്കയുടെ ചോദ്യം ഇതായിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. മമ്മൂക്കയോട് മിണ്ടൂല്ല എന്നു പറഞ്ഞാണ് കുട്ടിയുടെ ഏങ്ങിയുള്ള കരച്ചില്‍.
‘ഞാന്‍ മമ്മൂക്കാനോട് മിണ്ടൂല്ല. എന്നെ മാത്രം ഹാപ്പി ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ ഇതു പറഞ്ഞാണ് നിര്‍ത്താതെയുള്ള കരച്ചിലും പിണങ്ങി മാറി നില്‍ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിന്നും കിട്ടിയ വീഡിയോ ഒടുവില്‍ മമ്മൂട്ടിയുടെ ശ്രദ്ധയിലും എത്തുകയായിരുന്നു.
പിന്നാലെ മോളുടെ പേരെന്താണെന്ന് ചോദിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക പേജില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post