മകള്‍ അല്ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ ആറാം പിറന്നാളാണ് ഇന്ന്.
‘ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ഷൈന്‍! ഡാഡയുടെയും മമ്മയുടെയും എന്നത്തേയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ്’ എന്നാണ് അല്ലിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചത്.
പൃഥ്വിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അല്ലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അല്ലിയുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയയും പൃഥ്വിരാജും പങ്കുവെയ്ക്കാറുണ്ട്.