അധ്യാപകദിനത്തില്‍ ആരാധ്യ വരച്ച ചിത്രം പങ്കുവെച്ച് താരസുന്ദരി ഐശ്വര്യ റായി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. അധ്യാപക ദിനം കഴിഞ്ഞെങ്കിലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.
പ്രിയപ്പെട്ട അധ്യാപകര്‍ക്ക് സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് മഴവില്‍ വര്‍ണങ്ങള്‍ നിറച്ച ആശംസാകാര്‍ഡാണ് ആരാധ്യ തയ്യാറാക്കിയത്. ഇത് കൈയില്‍ പിടിച്ച് പുഞ്ചിരി തൂവി നില്‍ക്കുന്ന ആരാധ്യയുടെ ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്.
ഈ വര്‍ഷമാദ്യം കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്ത് അതിനെ തടയാനായി മുന്‍നിരയിലിറങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ്, ക്ലീനിങ് തൊഴിലാളികള്‍ പോലെ അവശ്യ സര്‍വീസുകളിലുള്ളവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആരാധ്യ തയ്യാറാക്കിയ കാര്‍ഡും വൈറലായിരുന്നു.
Discussion about this post