മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാളാംശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നമ്പര്‍ 20 മദ്രാസ് മെയിലിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരത്തിന്റെ ആശംസ.
മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയിനിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് പൊട്ടിച്ചിരിക്കുന്ന മോഹന്‍ലാല്‍, ഈ ഭാഗങ്ങള്‍ സിനിമാപ്രേമികളുടെയും ഇരുവരുടെയും ആരാധകരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളാണ്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റിനൊപ്പം ആശംസാവരികള്‍ കുറിച്ചത്.
ആശംസകളും മാഷപ്പ് വീഡിയോകളുമായി മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം ആരാധകരും സിനിമാതാരങ്ങളും ഒരുപോലെ ആഘോഷമാക്കുമ്പോഴാണ് മോഹന്‍ലാലിന്റെയും ആശംസ. ഇതും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post