ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ നിത്യ യൗവനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും വരും തലമുറയുടെ പാഠ പുസ്തകങ്ങളാണ് എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹരീഷ് പേരടി കുറിച്ചത്. കൊറോണ കാലമായതുകൊണ്ട് ഈ ഓണ്‍ലൈന്‍ ഉമ്മ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുക എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
എന്റെ പാവം മമമുക്കക്ക്.എന്നെ പോലെ എന്തും വിളിച്ചു പറയുന്ന ഒരുത്തനെ പോലും കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്റെ പേര് സംവിധായകരോട് പറയുന്ന മമമൂക്കക്ക് .എത്ര തിരക്കിലാണെങ്കിലും ഒരു msg നു പോലും മറുപടി തരുന്ന മമമുക്കക്ക്.ഇഷ്ടങ്ങളെയും ഇഷ്ടകേടുകളേയും ഒരേ മനസ്സോടെ സ്വീകരിക്കുന്ന മമമുക്കക്ക്.ഞാന്‍ പിറന്നാള്‍ ആശംസകള്‍ നേര്ന്നിട്ടില്ലെങ്കില് അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായിമയാവും.ഒരായിരം പിറന്നാള്‍ ആശംസകള്‍ മമമുക്ക.നിങ്ങളുടെ കഥാപാത്രങ്ങള്‍ വരും തലമുറയുടെ പാഠ പുസ്തകങ്ങളാണ്.കൊറോണ കാലമായതുകൊണ്ട് ഈ ഓണ്‍ലൈന്‍ ഉമ്മ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുക.