ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അസുരന്’ ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ‘ആടുകളം’ എന്ന ചിത്രത്തിലൂടെ ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകന്‍ കൂടിയാണ് വെട്രിമാരന്‍.
വെട്രിമാരന്‍ -ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കുന്ന വാദിവാസലിനു ശേഷം ആയിരിക്കും ഈ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക.
Discussion about this post