കഴിഞ്ഞ ദിവസമാണ് നടി കൃഷ്ണപ്രഭയുടെയും ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറിന്റെയും ‘വിവാഹ ഫോട്ടോ’ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് കൃഷ്ണപ്രഭ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണപ്രഭ കാര്യം വ്യക്തമാക്കിയത്.
ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ കല്യാണം ഇങ്ങനെയല്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് കൃഷ്ണപ്രഭ വ്യക്തമാക്കിയത്.
കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
രാവിലെ മുതല്‍ ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടിയിട്ടില്ല.ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതില്‍ നിന്നുള്ളതാണ്.! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല! എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ