പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് ഫഹദ് ഫാസിലായിരിക്കും. മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നതും അല്‍ഫോന്‍സ് പുത്രനായിരിക്കും.
യുജിഎം എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്വിന് ആന്റണിയും ചേര്‍ന്നാകും ചിത്രം നിര്‍മ്മിക്കുന്നത്. ബാക്കി അഭിനേതാക്കളുടെ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. അല്‍ഫോന്‍സ് പുത്രന് ഫേസ്ബുക്ക് വഴിയാണ് പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രന് പുതിയ ചിത്രവുമായി എത്തുന്നത്. നിവിന്‍ പോളി നായകനായി 2015 പുറത്തിറങ്ങിയ പ്രേമം വന്‍ ഹിറ്റായിരുന്നു. മാലിക്കാണ് പുറത്തിറങ്ങാനുള്ള ഫഹദിന്റെ പുതിയ ചിത്രം.
Discussion about this post