കേന്ദ്രസർക്കാർ ജനകീയമായ ഇ-ഗെയിം ആപ്ലിക്കേഷനായ പബ്ജി നിരോധിച്ചതിന് പിന്നാലെ നിരാശരായ യുവാക്കളോട് തന്റെ സിനിമകൾ കാണാൻ ആഹ്വാനം ചെയ്ത് സന്തോഷ് പണ്ഡിറ്റ്. പബ്ജിയെ ഒഴിവാക്കൂ, പണ്ഡിറ്റ് ജിയെ സ്വീകരിക്കൂ എന്നാണ് സന്തോഷ് പണ്ഡിറ്റ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. 24 മണിക്കൂറും തന്റെ സിനിമകളും ഇന്റർവ്യൂകളും പ്രഭാഷണങ്ങളുമൊക്കെ കണ്ട് രസിക്കണമെന്നും സന്തോ് ഉപദേശിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘പബ്ജിയെ’ ഒഴിവാക്കൂ.. ‘പണ്ഡിറ്റ്ജി’ യെ സ്വീകരിക്കു.
ഇന്ത്യാക്കാരുടെ ഡാറ്റകള് fun app ന്‌ടെ മറവില് ചൈന ചോ4ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു.
ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്‌ടെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക.
പബ്ജി വേണ്ട ‘പണ്ഡിറ്റ് ജി’ മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്‌നമേ ഉള്ളു. കണ്ട ചൈനക്കാ4ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച് ജീവിക്കും എന്ന4ത്ഥം). എല്ലാവ4ക്കും നന്ദി
By Santhosh Pandit (പണ്ഡിറ്റിനെ പോലെ ആരും ഇല്ല)