തന്റേയും കുടുംബത്തിന്റെയും ഓണവിശേഷങ്ങള്‍ പങ്കുവെച്ച് നടന് ദിലീപ്. ഇത്തവണത്തെ ഓണം എല്ലാവരും ഒരുമിച്ചുള്ളതായിരുന്നുവെന്നും പൂക്കളമിട്ടും സദ്യയൊരുക്കിയും വീട്ടിനിള്ളില് തന്നെ ആഘോഷമാക്കിയെന്നും ദിലീപ് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസ്സ് തുറന്നത്.
പത്മസരോവരം എന്ന വീട്ടില്‍ എപ്പോഴും എല്ലാവരെയും ഒരുമിച്ച് കാണാറില്ല. എന്നാല്‍ ഇത്തവണ കൊറോണക്കാലം ആയതിനാല്‍ എല്ലാവരും ഉണ്ടായിരുന്നു. ചെന്നൈയില്‍ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി. എന്നാല്‍ കൊറോണ ആയതിനാല്‍ പഠനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ മീനാക്ഷി ഇപ്പോള്‍ പത്മസരോവരം വീട്ടിലുണ്ട്.
രാവിലെ തന്നെ മീനാക്ഷിയും കാവ്യാമാധവനും പൂക്കളം ഒക്കെ ഇട്ടു. നല്ല ഒന്നാന്തരം സദ്യ കാവ്യ തയ്യാറാക്കിയത്. സഹായത്തിനു മീനാക്ഷിയും ഉണ്ടായിരുന്നുവെന്നും രണ്ടു തരം പായസം ഉള്‍പ്പെടെ നല്ല സദ്യ ആയിരുന്നുവെന്നും ദിലീപ് പറഞ്ഞു.
2016നവംബര്‍ 25നായിരുന്നു ദിലീപിന്റേയും കാവ്യയുടേയും വിവാഹം. 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്. കുട്ടിയുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തമാസം ആണ് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാള്‍. അത് ആഘോഷമാക്കാന്‍ ഇരിക്കുമ്പോഴാണ് കൊറോണക്കാലം ആയത്.ഇനി അത് ആഘോഷം ആക്കണോ വേണ്ടയോ എന്ന് അപ്പോള്‍ ചിന്തിക്കും എന്ന് ദിലീപ് പറഞ്ഞു
Discussion about this post