മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട ചിത്രമാണ് സിബി മലയില്‍-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേം. 1998 സെപ്റ്റംബര്‍ നാലിനാണ് സമ്മര്‍ ഇന്‍ ബത്ലഹേം റിലീസ് ചെയ്തത്. വര്‍ഷം ഇത്രയും കഴിഞ്ഞെങ്കിലും രവിശങ്കറിന് ആരാണ് പൂച്ചയെ അയച്ചതെന്നും ആ അജ്ഞാത കാമുകി ആരാണെന്നുമൊക്കെയുള്ള ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കായിട്ടില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ 22ാം വാര്‍ഷികത്തില്‍ ആ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. എന്നാല്‍ ഇത്തവണ രഞ്ജിത്ത് എത്തുന്നത് നിര്‍മ്മാതാവിന്റെ റോളിലാണ്. രഞ്ജിത്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.
ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കാനാണ് പദ്ധതി. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post