ലാലും മകന് ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ‘സുനാമി’യുടെ പ്രൊമോ സോംഗ് പുറത്തുവിട്ടു. ബന്ധുക്കള്‍ എല്ലാവരും ഒരുമിച്ച് ഗോവയിലേക്ക് നടത്തുന്ന ഒരു ദീര്‍ഘദൂര യാത്രയ്ക്കിടെ പാടുന്ന ഗാനമായാണ് പ്രൊമോ സോംഗ് പ്രത്യക്ഷപ്പെടുന്നത്. ലാല്‍ തന്നെയാണ് ഈ പാട്ട് എഴുതിയിരിക്കുന്നത്. ഇന്നസെന്റ്, ലാല്‍, മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗീസ്, ബാലു, ഉണ്ണി കാര്ത്തികേയന്, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങില്‍ പത്താം സ്ഥാനത്താണ് ഗാനമിപ്പോള്‍.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി അച്ഛനും മകനും ഒരുമിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേക കൂടിയുണ്ട് ഈ ചിത്രത്തിന്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാല്‍ ആണ്.
ബാലു വര്‍ഗീസ് ആണ് ചിത്രത്തിലെ നായകന്. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പാന്‍ഡ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post