17 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി ദിവ്യ ഉണ്ണി. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ചത്. വര്‍ഷങ്ങളായി അമേരിക്കയിലാണ് ദിവ്യയുടെ താമസം.
‘ചിലപ്പോള്‍ ദിനങ്ങളല്ല, നിമിഷങ്ങളാണ് ഓര്‍ത്തുവയ്ക്കുക എന്നത് സത്യമാണ്. 17 വര്‍ഷത്തിനുശേഷം എന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ച ഈ ഓണം എല്ലാഴും വിലപ്പെട്ടതായിരിക്കും. എന്റെ കുഞ്ഞുമകള്‍ അവരോടൊപ്പം അവളുടെ ആദ്യത്തെ ഓണം ആഘോഷിക്കുന്നത് കാണുന്നത് എന്തിനേക്കാളും വലിയ ആനന്ദമായിരുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ സ്‌നേഹം,” കുടുംബത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി കുറിച്ചു.
ആദ്യ വിവാഹം നിയമപരമായി ദിവ്യ വേര്‍പ്പെടുത്തിയതിന് ശേഷം 2018 ഫെബ്രുവരിയിലാണ് താരം വീണ്ടും വിവാഹിതയായത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ താമസക്കാരനായ എന്‍ജിനീയറായ അരുണിനെയാണ് താരം വിവാഹം ചെയ്തത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്.