പ്രഭാസിനെ നായകനാക്കി രാമ രാവണ യുദ്ധം പാശ്ചത്തലമാക്കി ഒരുക്കുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തില്‍ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാന്‍. ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ട് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്നാണ് സെയ്ഫ് അലി ഖാന്‍ പറഞ്ഞത്.
ഇത് ആദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് പ്രഭാസ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.
ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ല്‍ ചിത്രം തീയ്യേറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി. ചിത്രത്തിലെ മറ്റ് താരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും.
7000 years ago existed the world's most intelligent demon! #Adipurush#Prabhas #SaifAliKhan @itsBhushanKumar @vfxwaala @rajeshnair06 @TSeries @retrophiles1 #TSeries pic.twitter.com/xVPrlJQSKF
— Om Raut (@omraut) September 3, 2020
Discussion about this post