നാടന്‍ പൂവുകള്‍ കൊണ്ട് പൂക്കളമിട്ടും വീട്ടില്‍ ഊഞ്ഞാലിട്ടും ഓണാഘോഷം കെങ്കേമമാക്കിയിരിക്കുകയാണ് നടി മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിലേക്ക് ഒരു നടിയായി ചേക്കേറിയ താരമാണ് മഞ്ജു. നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയമായ സ്ഥാനവും മഞ്ജു പിടിച്ചിരുന്നു.
ബിഗ് ബോസിലെ മത്സരാര്‍ത്ഥിത്വമാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. തന്റെ പ്രശ്‌നങ്ങളില്‍ ചിലത് തീര്‍ക്കാന്‍ ബിഗ് ബോസിന് ശേഷം മഞ്ജു തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് കാലത്തെ ഓണവിശേഷങ്ങളുമായി മഞ്ജു എത്തിയത്.
കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടിനടുത്തുള്ള പൂക്കള്‍ മാത്രം ശേഖരിച്ച് പൂക്കളമിട്ട് വീട്ടില്‍ തന്നെ ഓണം ആഘോഷിക്കുകയാണ് മഞ്ജു. കൂട്ടിന് മകനടക്കമുള്ള വീട്ടുകാര്‍ മാത്രം. ഊഞ്ഞാലാടി, നാടന്‍ പൂക്കള്‍ കൊണ്ട് പൂക്കളമിട്ട് വീട്ടില്‍ തന്നെയിരുന്ന് ഒരു കൊവിഡ് കാല ഓണം, അതിന്റെ വിശേഷങ്ങള്‍ വീഡിയോ ആയി പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
Discussion about this post