താനും കുടുംബവും കൊവിഡ് മുക്തരായ വിവരം ഓഗസ്റ്റ് 12നാണ് തെലുങ്ക് സംവിധായകന് എസ്എസ് രാജമൗലി അറിയിച്ചത്. പിന്നാലെ പ്ലാസ്മ ദാനത്തിനും തയ്യാറായി രംഗത്ത് വന്നിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നും ഇനി പ്ലാസ്മ തെറാപ്പിക്കുവേണ്ട ആന്റിബോഡി നല്കാനാവുമോ എന്ന കാത്തിരിപ്പിലാണ് താനെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍, തനിക്ക് അതിന് സാധിച്ചില്ലെന്ന നിരാശ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ആന്റിബോഡി പരിശോധന നടത്തിയെന്നും എന്നാല്‍ ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) അളവ് തനിക്ക് ആവശ്യത്തിന് ഇല്ലാതിരുന്നതിനാന്‍ ആന്റിബോഡി നല്‍കാനായില്ലെന്നും രാജമൗലി പറയുന്നു. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് അതിനു സാധിച്ചെന്നും അദ്ദേഹം അറിയിക്കുന്നു. ആന്റിബോഡി നല്കാന് ഐജിജി അളവ് 15ന് മുകളില്‍ ആയിരിക്കണമെന്നും തനിക്കു നടത്തിയ പരിശോധനയില്‍ 8.62 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും രാജലി ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ് മുക്തരായ എല്ലാവരോടും ആന്റിബോഡി പരിശോധനയ്ക്കായി മുന്നോട്ടുവരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Discussion about this post